പിടിച്ചു നിൽക്കാൻ അടിച്ചമർത്തലിലേക്ക് നീങ്ങി ഇറാനിലെ ഇസ്ലാമിക് ഭരണകൂടം.

പിടിച്ചു നിൽക്കാൻ അടിച്ചമർത്തലിലേക്ക് നീങ്ങി ഇറാനിലെ ഇസ്ലാമിക് ഭരണകൂടം.
Mar 19, 2025 06:57 AM | By PointViews Editr

ടെഹ്റാന്‍: ഇറാൻ മാറ്റങ്ങളുടെ പാതയിലാണെങ്കിലും മതാധിപത്യം നിലനിർത്താനുള്ള കഠിനശ്രമത്തിലാണ് ഇസ്ലാമിക ഭരണകൂടം. രാജ്യത്തെ ഇസ്ലാമിക മതം ഉപേക്ഷിച്ചവർ 70 ശതമാനത്തിൽ അധികമാണെന്ന റിപ്പോർട്ടുകൾ വന്നതോടെ പട്ടാളത്തെ ഉപയോഗിച്ചാണ് ഭരണകൂടം പിടിച്ചു നിൽക്കുന്നത് . ഇതിനിടയിലാണ് തീവ്ര ഇസ്ളാമിക രാജ്യമായ ഇറാനില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു ക്രൈസ്തവ വിശ്വാസികള്‍ക്ക് 40 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് മത ഭരണകൂടം ആധിപത്യം നിലനിർത്താൻ ശ്രമിക്കന്നത്. ഇസ്ലാമിക നിയമത്തിന് വിരുദ്ധമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഇറാനിയൻ റെവല്യൂഷണി കോടതിയാണ് അബ്ബാസ് സൂരി, മെഹ്‌റാൻ ഷംലൂയി, ഗർഭിണിയായ 37 വയസ്സുള്ള നർഗസ് നസ്രി എന്നിവരെ 40 വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ആർട്ടിക്കിൾ 18 റിപ്പോർട്ട് ചെയ്യുന്നു.

നർഗസിനും അബ്ബാസിനും 330 മില്യൺ ടോമൻ (3,500 ഡോളർ) പിഴയും മെഹ്‌റാന് 250 മില്യൺ ഡോളർ (2,750 ഡോളർ) പിഴയും വിധിച്ചു. 2024 നവംബർ 3ന് ടെഹ്‌റാനില്‍ സ്ഥിതി ചെയ്യുന്ന ഇവരുടെ വീടുകളിൽ ഇന്റലിജൻസ് ഏജന്റുമാർ നടത്തിയ റെയ്ഡിനിടെയാണ് മൂന്ന് ക്രൈസ്തവരെയും അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ബൈബിളുകൾ, കുരിശുകൾ, സംഗീതോപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ കണ്ടുകെട്ടി. തുടര്‍ന്നു ഇവരെ ഇന്റലിജൻസ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എവിൻ ജയിലിലെ 209-ാം വാർഡിലേക്ക് മാറ്റിയിരിന്നു.

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പാശ്ചാത്യരുടെ ശ്രമമായിട്ടാണ് മുസ്ലീങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ ഇറാന്‍ ഭരണകൂടം നോക്കിക്കാണുന്നതെന്നു മതപീഡന നിരീക്ഷക സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. അതേസമയം മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍.

The Islamic regime in Iran has resorted to repression to hold on.

Related Stories
കാണാതായവരുടെ ലിസ്റ്റായി

Apr 3, 2025 08:54 AM

കാണാതായവരുടെ ലിസ്റ്റായി

കാണാതായവരുടെ...

Read More >>
യുഡിഎഫ് ഫോറസ്റ്റ്  ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

Apr 3, 2025 06:45 AM

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും...

Read More >>
വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

Apr 1, 2025 04:17 PM

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ...

Read More >>
39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

Mar 31, 2025 10:17 PM

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം...

Read More >>
ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

Mar 31, 2025 03:19 PM

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ...

Read More >>
സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

Mar 30, 2025 04:23 PM

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ...

Read More >>
Top Stories